Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുൾപ്പെടെ മൂന്ന് മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ പിതാവ് പിടിയിൽ
മുംബൈ: മഹാരാഷ്ട്രയിലെ ജൽനയിൽ മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി പിതാവ്. പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയാണ് പിതാവ് കൊലപ്പെടുത്തിയത്. ശിവാനി (8), ദീപാലി (7), സൊഹാം (12) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സന്തോഷ് ദോണ്ഡിറാം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഞായറാഴ്ചയായിരുന്നു സംഭവം. സന്തോഷിന്റെ ആദ്യഭാര്യയിലുണ്ടായതാണ് കൊല്ലപ്പെട്ട കുട്ടികൾ. കൊലപാതകത്തിനുണ്ടായ പ്രേരണ വ്യക്തമല്ല. പ്രതി കുട്ടികളെ കിണറ്റിലെറിഞ്ഞഅ കൊലപ്പെടുത്തിയ ശേഷം പൊലീസിൽ വിവരമറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.