ദലിത് യുവാവുമായി പ്രണയം; പെൺകുട്ടിയെ പിതാവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി
ബംഗളൂരു: കർണാടകയിലെ മാഗഡി താലുക്കിൽ 18 വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവും മറ്റ് രണ്ട് ബന്ധുക്കളുമാണ് അറസ്റ്റിലായത്. ആറ് ദിവസം മുമ്പാണ് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.
20കാരനായ ദലിത് യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകത്തിന് ശേഷം സംശയം തോന്നാതിരിക്കാൻ ഒക്ടോബർ ഒമ്പതിന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.
ഒക്ടോബർ 10ന് ചെളിനിറഞ്ഞ ഗ്രൗണ്ടിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. പെൺകുട്ടിയുടെ സുഹൃത്ത് കൊലപാതകം നടത്തിയെന്നായിരുന്നു പിതാവിെൻറ ആരോപണം. പിന്നീട് പൊലീസിെൻറ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും രണ്ട് കൂട്ടുപ്രതികളുണ്ടെന്ന് പൊലീസിനോട് വെളിപ്പെടുത്തുകയുമായിരുന്നു. കല്ലുകൊണ്ട് തലക്കടിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ ഗ്രൗണ്ടിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.