ഡൽഹിയിൽ ഫാഷൻ ഡിസൈനറും ജോലിക്കാരിയും കൊല്ലപ്പെട്ട നിലയിൽ

ന്യൂഡൽഹി: ഡൽഹിയിലെ വസന്ത്​ കുഞ്​ജിൽ ഫാഷൻ ഡിസൈനറെയും വീട്ടുവേലക്കാരിയെയും കൊല്ല​െപ്പട്ട നിലയിൽ കണ്ടെത്തി. ഫാഷൻ ഡിസൈനറായ 53കാരി മായ ലഖാനിയും സഹായിയുമാണ്​ കൊല്ലപ്പെട്ടത്​. ഇന്ന്​ പുലർച്ചെ മൂന്നു മണിക്കാണ്​ സംഭവം. സംഭവവുമായി ബന്ധപ്പെട്ട്​ സംശയം തോന്നിയ മൂന്ന്​ പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​.

ഇവരുടെ വീട്ടിൽ നിന്ന്​ അസഭ്യ വർഷം കേൾക്കുന്നുവെന്ന്​ കാണിച്ച്​ അയൽവാസികളാണ്​ പൊലീസിനെ വിവരമറിയിച്ചത്​. തുടർന്ന്​ പൊലീസെത്തി പരി​ശോധിച്ചപ്പോഴാണ്​ മൃതദേഹങ്ങൾ കണ്ടെത്തിയത്​. മായയുടെ മൃതദേഹം കിടപ്പു മുറിയിലും വീട്ടുജോലിക്കാരിയു​െടത്​ ലിവിങ്​റൂമിലുമാണ്​ ഉണ്ടായിരുന്നത്​. മായയുടെ ദേഹത്ത്​ പരിക്കേറ്റതി​​​െൻറ ഏഴ്​ അടയാളങ്ങളുണ്ട്​.

സംശയാസ്​പദമായി പിടികൂടിയ മൂന്നു പേരും മായക്ക്​ വേണ്ടി ജോലി ചെയ്​തിരുന്നവരാണ്​. മോഷണ ശ്രമമാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചതെന്നാണ്​ പൊലീസി​​​െൻറ പ്രാഥമിക നിഗമനം. രണ്ടു​പേരുടെയും മൃതദേഹം പോസ്​റ്റ്​ മോർട്ടത്തിന്​ അയച്ചു.

Tags:    
News Summary - Fashion Designer, Servant Found Murdered in Delhi - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.