ജൂൺ 26ന്​ രാജ്​ഭവൻ ഖരാവോ; പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കർഷക സംഘടനകൾ

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം തുടരുന്ന കർഷകർ ജൂൺ 26ന്​ രാജ്​ഭവൻ ഖരാവോ ചെയ്യും. രാജ്യതലസ്​ഥാനത്ത്​ തുടരുന്ന പ്രക്ഷോഭം ആറുമാസം പിന്നിടു​േമ്പാഴാണ്​ പുതിയ സമര മാർഗങ്ങളുമായി കർഷകരുടെ നീക്കം.

സംസ്​ഥാനങ്ങളിലെ ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ്​ഭവനുകളുടെ മുമ്പിലായിരിക്കും പ്രതിഷേധം. കർഷകർ തങ്ങളുടെ കൊടികളുമായി രാജ്​ഭവനുകൾ ഖരാവോ ചെയ്യും.

ഓരോ സംസ്​ഥാനങ്ങളുടെയും ഗവർണർമാർക്കും രാഷ്​ട്രപതിക്കും​ നിവേദനം അയക്കുമെന്നും കർഷക സംഘടന വ്യക്തമാക്കി.

'രാജ്യത്ത്​ 1975 ജൂൺ 26നാണ്​ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചത്​. ജൂൺ 26ന്​ കർഷകപ്രക്ഷോഭം ആരംഭിച്ച്​ ഏഴുമാസമാകും. കാർഷിക മേഖലക്ക്​ പുറമെ ജനങ്ങളുടെ അവകാശങ്ങൾക്ക്​ മേലും ആക്രമണം നടക്കുകയാണ്​. ഇതൊരു അപ്രഖ്യാപിത അടിയന്തരാവസ​്​ഥയാണ്​' -സംയുക്ത കിസാൻ മോർച്ച നേതാവ്​ ഇ​ന്ദ്രജിത്​ സിങ്​ പറഞ്ഞു.

പഞ്ചാബ്​, ഹരിയാന, ഉത്തർപ്രദേശ്​ എന്നിവിടങ്ങളിലെ ആയിരക്കണക്കിന്​ കർഷകരാണ്​ രാജ്യതലസ്​ഥാന അതിർത്തികളിൽ ആറുമാസത്തിലധികമായി പ്രക്ഷോഭം തുടരുന്നത്​. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില ലഭ്യമാക്കണമെന്നുമാണ്​ ആവശ്യം. 

Tags:    
News Summary - Farmers to gherao all Raj Bhavans across country on June 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.