കർഷക പ്ര​േക്ഷാഭം 51ാം ദിനത്തിൽ; ഒമ്പതാംവട്ട ചർച്ച ഇന്ന്​, പ്രതീക്ഷയില്ലെന്ന്​ കർഷകർ

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ കർഷക സംഘടനകൾ രാജ്യ തലതലസ്​ഥാനത്ത്​ നടത്തുന്ന ​പ്രക്ഷോഭം 50 ദിനം പിന്നിട്ടു. കേന്ദ്രസർക്കാറുമായി ജനുവരി 15ന്​ ഒമ്പതാംവട്ട ചർച്ച നടത്തുമെന്ന്​ കർഷക സംഘടനകൾ അറിയിച്ചു.

ഒമ്പതാം വട്ട ചർച്ചയിലും പ്രതീക്ഷ ഇല്ലെന്നും സമരം കടുപ്പിക്കുമെന്നും​ കർഷക സംഘടനകൾ പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ്​ കർഷകരുടെ നിലപാട്​.

നിയമങ്ങൾ നടപ്പാക്കുന്നത്​ മരവിപ്പിക്കാനും കാർഷിക നിയമത്തെക്കുറിച്ച്​ പഠിക്കാൻ സമിതി രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതിന്​ പിന്നാലെയാണ്​ ചർച്ച. നിയമങ്ങൾ പരിശോധിക്കാനുള്ള സമിതിയുമായി സഹകരിക്കില്ലെന്ന്​ കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു.

കാർഷിക നിയമം പിൻവലിക്കില്ലെന്ന്​ കേന്ദ്രം വീണ്ടും ഉറപ്പിച്ചു പറഞ്ഞുകൊണ്ടിരിക്കേ, പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും കൂടുതൽ കർഷകർ ഡൽഹിയിലേക്ക്​ തിരിച്ചു. ഡൽഹിയിലെ അഞ്ച്​ അതിർത്തികൾ സ്​തംഭിപ്പിച്ചുകൊണ്ടാണ്​ കർഷക പ്രക്ഷോഭം.

വെള്ളിയാഴ്ച നടത്തുന്ന ചർച്ച ഫലപ്രദമാകുമെന്ന്​ പ്രതീക്ഷിക്കുന്നതായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ്​ തോമർ പറഞ്ഞു. കർഷക നേതാക്കളുമായി തുറന്ന മനസോടെ ചർച്ചക്ക്​ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Farmers to attend ninth round of talks with government without much hope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.