Posted On
date_range Updated On
date_range ഫരീദാബാദ് പൊലീസ് ഡെപ്യൂട്ടി കമീഷണർ വെടിവെച്ച് മരിച്ചു
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ സ്വയം നിറയൊഴിച്ച് മരിച്ചു. ഫരീദാബാദ് പെ ാലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിക്രം കപൂറാണ് സ്വന്തം വസതിയില്‍ സര്‍വീസ് റിവോള്‍വറിൽ നിന്നും നിറയൊഴിച്ച് ആത്മഹത്യ ചെയ്തത്. ഫരീദാബാദ് സെക്ടർ 30, പൊലീസ് ലൈനിലെ വസതിയിൽ ബുധനാഴ്ച പുലർച്ചെ ആറ് മണിക്കാണ് സംഭവം നടന്നത്.
ആത്മഹത്യക്ക് കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
58 കാരനായ വിക്രം കപൂര്‍ കുരുക്ഷേത്ര ജില്ലയില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തിനെ ഐ.പി.എസ് ഉദ്യോഗസ്ഥനായി സ്ഥാനക്കയറ്റം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.