സുവർണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം; ഒരാഴ്ചക്കിടെ മൂന്നാമത്തെ സംഭവം

ന്യൂഡൽഹി: അമൃത്സറിൽ സുവർണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം നടന്നതായി സംശയം. വ്യാഴാഴ്ച പുലർച്ചെ 12.30ഓടെ അമൃത്സറിലെ സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം കേട്ടതായി വൃത്തങ്ങൾ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ സമീപപ്രദേശങ്ങളിൽ നടക്കുന്ന മൂന്നാമത്തെ സ്‌ഫോടനമാണിത്.

ഉഗ്രശബ്ദം കേട്ടതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയാണ്. ഫൊറൻസിക് സംഘവും സ്ഥലത്തെത്തിയിരുന്നു. സ്ഫോടന സാധ്യത തള്ളുന്നില്ലെന്നും, മേഖലയാകെ നിരീക്ഷണം ശക്താക്കിയെന്നും പ‍ഞ്ചാബ് പൊലീസ് അറിയിച്ചു. മെയ് ആറിനും എട്ടിനുമാണ് സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം നടന്നിരുന്നു.

സ്‌ഫോടനസമയത്ത് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും സമീപത്തെ മുറിയിൽ താമസിച്ചിരുന്നതായും പറയുന്നു. മൂവരെയും ചോദ്യം ചെയ്തു വരികയാണ്. സ്​ഫോട​നത്തെ വിശദമായി അന്വേഷണം നടക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Explosion heard near Golden Temple in Amritsar, 3rd in a week; suspect detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.