മോദിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങൾ; പുസ്തകം വെങ്കയ്യ നായിഡു പ്രകാശനം ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാരം മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രകാശനം ചെയ്യും. 'സബ് കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് -പ്രൈം മിനിസ്റ്റർ നരേന്ദ്ര മോദി സ്പീക്ക്സ് (മേയ് 2019 -മേയ് 2020)' എന്ന പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സാന്നിധ്യത്തിലായിരിക്കും പ്രകാശന ചടങ്ങ്. വ്യത്യസ്ത വിഷയങ്ങളിലായി പ്രധാനമന്ത്രി നടത്തിയ 86 പ്രസംഗങ്ങളാണ് പുസ്തകത്തിലുണ്ടാവുക. കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ എന്നിവരുടെ സാന്നിധ്യത്തിൽ പുസ്തകം പ്രകാശനം ചെയ്യാൻ കഴിയുക എന്നത് ബഹുമതിയാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

പുതിയ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് പുസ്തകം പുറത്തിറങ്ങുന്നത്. 

Tags:    
News Summary - Ex-Vice President Venkaiah Naidu To Release Book On PM Modi's Speeches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.