Posted On
date_range Updated On
date_range ഒരു സർക്കാറും ജനങ്ങൾക്ക് വേണ്ടി ഞങ്ങളെ പോലെ കഠിനമായി പ്രവർത്തിച്ചിട്ടില്ല -മോദി
ന്യൂഡൽഹി: എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമെന്ന വാഗ്ദാനം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി പ്രയാഗ്രാജിൽ നടത്തിയ പരിപാടിയിലായിരുന്നു മോദിയുടെ പരാമർശം.
എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് കേന്ദ്രസർക്കാറിൻെറ പ്രവർത്തനം. രാജ്യത്തെ 130 കോടി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് സർക്കാറിൻെറ പ്രഥമ പരിഗണന. ഇതിന് മുമ്പ് ഒരു സർക്കാറും ഞങ്ങളെ പോലെ ജനങ്ങൾക്ക് വേണ്ടി കഠിനമായി പ്രവർത്തിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.
കഴിഞ്ഞ സർക്കാറിൻെറ കാലത്ത് ഭിന്നശേഷിക്കാർക്കായി കേവലം 380 കോടി മാത്രമാണ് ചെലവഴിച്ചത്. എന്നാൽ, തൻെറ സർക്കാർ 900 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് നരേരന്ദമോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.