Posted On
date_range Updated On
date_range ജമ്മുവിലെ ബാരമുള്ളയിൽ തീവ്രവാദി ഏറ്റുമുട്ടൽ
ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ. ബാരമുള്ള ജില്ലയിലെ റാഫിയബാദിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. പ്രദേശത്ത് ഒളിച്ചിരുന്ന തീവ്രവാദികൾ സൈന്യത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.
സ്ഥലത്ത് കൂടുതൽ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ആഗസ്റ്റ് മൂന്നിന് ഷോപ്പിയാനിലെ കില്ലോരയിലുണ്ടായ ഏറ്റുമുട്ടലിൽ ലശ്കറെ ത്വയ്യിബ്ബ കമാൻഡർ ഉമ്മർ മാലിക് ഉൾപ്പെടെ അഞ്ചു തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.