Posted On
date_range Updated On
date_range പുൽവാമയിൽ ഏറ്റുമുട്ടൽ: തീവ്രവാദിയെ വധിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം തീവ്രവാദിയെ വധിച്ചു. ചൊവ്വാഴ്ച രാവിലെ അവന്തിപുരയിലാണ് സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഏതുഗ്രൂപ്പിലുള്ള തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നോ കൊല്ലപ്പെട്ടയാളുടെ വിവരങ്ങളോ സൈന്യം പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.