കശ്​മീരിൽ ഏറ്റുമുട്ടൽ; ഏഴു​ ഭീകര​െര വധിച്ചു

ശ്രീനഗർ: ജമ്മു-കശ്​മീരിൽ വ്യത്യസ്​ത ഏറ്റുമുട്ടലുകളിൽ രണ്ടു പാകിസ്​താനികൾ ഉൾപ്പെടെ അഞ്ചു ഭീകരരെ സൈന്യം വധിച് ചു. അതോടെ, കശ്​മീരിൽ 24 മണിക്കൂറിനിടെ സൈന്യം വധിച്ച ഭീകരരുടെ എണ്ണം ഏഴായി. അതിനിടെ, ബന്ദിയാക്കിയ 12 കാരനെ ഭീകരർ കൊ ലപ്പെടുത്തി.

ബന്ദിപോര ജില്ലയിലെ ഹജിൻ മേഖലയിൽ വ്യാഴാഴ്​ച രാത്രി ലശ്​കറെ ത്വയ്യിബ ഭീകരരും പാകിസ്​താൻ പൗരന്മാരുമായ അലി, ഹുബൈബ്​ എന്നിവരെയാണ്​ വധിച്ചത്​. ഇവിടെ സൈനിക നടപടിക്കിടെ ഭീകരർ ബാലൻ ഉൾപ്പെടെ രണ്ടുപേരെ ബന്ദികളാക്കിയിരുന്നു. ഇവരിൽ പ്രദേശവാസിയായ അബ്​ദുൽ ഹമീദിനെ സൈന്യം രക്ഷിച്ചു. എന്നാൽ, 12കാരനായ ആതിഫ്​ അഹ്​മദിനെ അവർ കൊലപ്പെടുത്തി.

വെള്ളിയാഴ്​ച ഷോപിയാൻ ജില്ലയിൽ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു​. വ്യാഴാഴ്​ച ബാരാമുല്ല ജില്ലയിലെ കലൻതാരയിൽ രണ്ടു ജയ്​ശെ മുഹമ്മദ്​ ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരിൽ ഒരാൾ പാകിസ്​താനിയാണ്​. ഷോപിയാനിലെ വെടിവെപ്പിൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ബാരാമുല്ലയിലെ സോപോറിലും ഏറ്റുമുട്ടലുണ്ടായി.

Tags:    
News Summary - Encounter in Shopian- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.