ഏറ്റുമുട്ടൽ കൊലകൾ നിയമവ്യവസ്ഥയുടെ ലംഘനം; യു.പി പൊലീസിനെ വിമർശിച്ച് ബൃന്ദ കാരാട്ട്

ലഖ്നോ: ആതിഖ് അഹമ്മദിന്റെ മകനെ യു.പി പൊലീസ് വധിച്ചതിൽ പ്രതികരണവുമായി സി.പി.എം നേതാവ് ബൃന്ദ കാരാട്ട്. രാജ്യത്തിന്റെ നിയമവ്യവസ്ഥയെ ലംഘിക്കുകയാണ് ഏറ്റുമുട്ടൽ കൊലകൾ ചെയ്യുന്നതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. കുറ്റവാളി ആരാണെങ്കിലും നിയമപരമായി അയാൾക്ക് ശിക്ഷവാങ്ങി കൊടുക്കുകയാണ് പൊലീസ് ചെയ്യേണ്ടത്. അതിന് പകരം ഏറ്റുമുട്ടലിൽ പ്രതികളെ വധിക്കുകയല്ല ചെയ്യേണ്ടതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

സി.പി.എം ഏറ്റുമുട്ടൽ കൊലകൾക്ക് എതിരാണ്. നിയമവ്യവസ്ഥക്ക് പുറത്ത് ക്രിമിനലുകൾക്ക് ശിക്ഷ നൽകാൻ ആർക്കാണ് അധികാരം. എന്തുകൊണ്ടാണ് യു.പി ഭരണകൂടം കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും സാധിക്കാതെ യു.പിയിലെ ക്രമസമാധാനനില മെച്ചപ്പെട്ടുവെന്ന് എങ്ങനെ പറയാനാകുമെന്നും ബൃന്ദ കാരാട്ട് ചോദിച്ചു.

ഈ സംഭവം മാത്രം മുൻനിർത്തിയല്ല താൻ ഇത് പറയുന്നതെന്നും ബൃന്ദകാരാട്ട് പറഞ്ഞു. ഏറ്റുമുട്ടൽ കൊലകൾ രാജ്യത്തിന്റെ നിയമവ്യവസ്ഥയെയാണ് ലംഘിക്കുന്നത്. ഏറ്റുമുട്ടൽ കൊലകൾ അവസാനിപ്പിച്ച് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരികയാണ് വേണ്ടതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

ഉ​മേ​ഷ് പാ​ൽ വ​ധ​ക്കേ​സ് പ്ര​തികളായ അ​സ​ദ് അഹ്മദിനെയും ഗുലാമിനെയും ഏ​റ്റു​മു​ട്ട​ലി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലീ​സ് വധിച്ചിരുന്നു. ഇതേ കേസിൽ റി​മാ​ൻ​ഡി​ലു​ള്ള മു​ൻ ലോ​ക്സ​ഭാം​ഗ​വും സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി നേ​താ​വു​മാ​യ ആ​തി​ഖ് അ​ഹ്മ​ദി​ന്റെ മ​ക​നാണ് അസദ്.

അസദും ഗു​ലാ​മും വ്യാ​ഴാ​ഴ്ച ഝാ​ൻ​സി​യി​ൽ യു.​പി പ്ര​ത്യേ​ക ദൗ​ത്യ സം​ഘ​വു​മാ​യു​ള്ള (എ​സ്.​ടി.​എ​ഫ്) ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് സ്​​പെ​ഷ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ്ര​ശാ​ന്ത് കു​മാ​റാണ് അ​റി​യി​ച്ചത്.

പ്ര​തി​ക​ളാ​ണ് ആ​ദ്യം നി​റ​യൊ​ഴി​ച്ച​തെ​ന്നും പൊ​ലീ​സി​ന്റെ തി​രി​ച്ച​ടി​യി​ൽ ഇ​രു​വ​രും കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ താ​മ​സി​യാ​തെ പു​റ​ത്തു​വ​രു​മെ​ന്നും പ്ര​ശാ​ന്ത്കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, അസ​ദി​നെ വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ളും സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് അ​ട​ക്ക​മു​ള്ള​വ​രും ആ​രോ​പി​ച്ചു. വ്യാജ ഏറ്റുമുട്ടൽ വിഷയത്തിൽ അന്വേഷണം വേണമെന്നും എസ്.പിയും ബി.എസ്.പിയും ആവശ്യപ്പെട്ടു.

Tags:    
News Summary - "Encounter politics is violation of legal system", Brinda Karat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.