Posted On
date_range Updated On
date_range അനന്ത്നാഗ് ജില്ലയിൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ; സ്ത്രീ കൊല്ലപ്പെട്ടു
കശ്മീർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പ്രദേശവാസിയായ ഒരു സ്ത്രീ കൊല്ലപ്പെട്ടു. താഹിറ ബീഗം എന്ന സ്ത്രീയാണ് മരിച്ചത്.
അനന്ത്നാഗ് ജില്ലയിലെ ദൈൽഗാം ഗ്രാമത്തിലെ ഒരു കെട്ടിടത്തിൽ ലഷ്കറെ ത്വയ്യിബ കമാൻഡർ ഉൾപ്പെടെ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ സ്ത്രീ പിന്നീട് മരിക്കുകയായിരുന്നു.
തീവ്രവാദികൾ കഴിയുന്ന കെട്ടിടം പൊലീസ് വളഞ്ഞിട്ടുണ്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.