Posted On
date_range Updated On
date_range ജമ്മു കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചതായും സ്ഫോടകവസ്തുക്കളടക്കം പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്.
പുൽവാമ ജില്ലയിലെ അരിഹാൽ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത്. ജമ്മു കശ്മീർ പൊലീസും സുരക്ഷാസേനകളും സംയുക്തമായാണ് ഓപറേഷൻ നടത്തുന്നത്.
രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംയുക്ത ഓപറേഷൻ സേന ആരംഭിച്ചത്. ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശം സേന വളഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.