Posted On
date_range Updated On
date_range ജമ്മു കശ്മീരിലെ ബുദ്ഗാമിൽ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മധ്യ കശ്മീർ ജില്ലയായ ബുദ്ഗാമിലെ പത്താൻപോറ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പ്രദേശം വളഞ്ഞ് സുരക്ഷാസേന പരിശോധന ആരംഭിക്കുകയായിരുന്നു. ഇരുവിഭാഗങ്ങളും തമ്മിൽ വെടിവെപ്പ് തുടരുന്നതായാണ് റിപ്പോർട്ട്.
ഞായറാഴ്ചക്ക് ശേഷം സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന നാലാമത്തെ ഏറ്റുമുട്ടലാണ് ബുദ്ഗാമിലേത്. തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലാണ് മൂന്നു ഏറ്റുമുട്ടലുകൾ നടന്നത്. ഇതിലാകെ 14 ഭീകരരെ വധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.