സാനിധ്യ
Posted On
date_range Updated On
date_range മൊബൈൽ ഫോൺ ചാർജറിൽ നിന്ന് ഷോക്കേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു
മംഗളൂരു: മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടു മാസം പ്രായമായ കുഞ്ഞ് മരിച്ചു. കാർവാറിലെ കെ.വി.സന്തോഷിന്റെയും സജ്നയുടേയും മകൾ സാനിധ്യയാണ് മരിച്ചത്.
മൊബൈൽ ഫോൺ ചാർജ് ചെയ്ത ശേഷം സ്വിച്ച് ഓഫ് ചെയ്യാതെ കിടക്കുകയായിരുന്നു. കുഞ്ഞ് ചാർജർ വായിലിട്ടതോടെയാണ് ഷോക്കേറ്റതെന്ന് വീട്ടുകാർ പറഞ്ഞു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർവാർ റൂറൽ പോലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.