Posted On
date_range Updated On
date_range 10 രാജ്യസഭ സീറ്റിലേക്ക് ജൂലൈ 24ന് വോട്ടെടുപ്പ്
ന്യൂഡൽഹി: ഗോവ, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ 10 രാജ്യസഭ സീറ്റുകളിലേക്ക് ജൂലൈ 24ന് തെരഞ്ഞെടുപ്പ്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അടക്കം ഗുജറാത്തിൽനിന്നുള്ള മൂന്നു പേരുടെ രാജ്യസഭ കാലാവധി ആഗസ്റ്റ് എട്ടിന് പൂർത്തിയാകും. ഗോവയിൽ ഒരു സീറ്റിലേക്കാണ് വോട്ടെടുപ്പ്.
മറ്റു സീറ്റുകൾ പശ്ചിമ ബംഗാളിലേതാണ്. തൃണമൂൽ കോൺഗ്രസിലെ ഡെറിക് ഒബ്രിയൻ, സുസ്മിത ദേവ് , കോൺഗ്രസിലെ പ്രദീപ് ഭട്ടാചാര്യ എന്നിവരുടെ കാലാവധി ആഗസ്റ്റ് 18ന് പൂർത്തിയാകും. എസ്. ജയ്ശങ്കർ, ഡെറിക് ഒബ്രിയൻ തുടങ്ങിയവർ വീണ്ടും സ്ഥാനാർഥിയാകുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പു വിജ്ഞാപനം ജൂലൈ ആറിന് തെരഞ്ഞെടുപ്പു കമീഷൻ പുറത്തിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.