Posted On
date_range Updated On
date_range മന്‍കി ബാത്തിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ പച്ചക്കൊടി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രഭാഷണമായ മന്‍കി ബാത്തിന്‍െറ അടുത്ത ലക്കം സംപ്രേഷണം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതി. ഫെബ്രുവരി നാല്, എട്ട് തീയതികളിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടം നിലവില്‍വന്ന സാഹചര്യത്തിലാണ് കേന്ദ്രം മന്‍കി ബാത്തിന് അനുമതി തേടി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. പത്ത്, പന്ത്രണ്ട് ക്ളാസ് പരീക്ഷ സംബന്ധിച്ചാണ് അടുത്ത ലക്കം മന്‍കി ബാത്തിലെ വിഷയമെന്ന് കേന്ദ്രം ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.