Posted On
date_range Updated On
date_range ദലിത് വയോധികനെ ചെരുപ്പ് മാലയിട്ട് പരേഡ് നടത്തി; അഞ്ച് പേർ പിടിയിൽ
ലഖ്നോ: ലൈംഗികപരാമർശം നടത്തിയെന്ന് ആരോപിച്ച് ദലിത് വയോധികനെ ചെരുപ്പ് മാലയിട്ട് പരേഡ് നടത്തിയ അഞ്ച് പേർ അറസ്റ്റിൽ. പ്രേം കുമാർ എന്ന കർഷകനെയാണ് ചെരുപ്പ് മാലയിട്ട് പരേഡ് നടത്തിയത്. ജൂൺ 20 വ്യാഴാഴ്ച സരയാകിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൗശാംബി ജില്ലയിലെ ബിന്നർ ഗ്രാമത്തിലാണ് സംഭവം.
ബിന്നാർ സ്വദേശിയായ പ്രേം കുമാർ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുന്നതായി പ്രദേശവാസിയായ യുവതി പരാതി ഉന്നയിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാമവാസികൾ വ്യാഴാഴ്ച പ്രേം കുമാറിനെ പിടികൂടുകയും ചെരുപ്പ് കൊണ്ടുണ്ടാക്കിയ മാല ധരിപ്പിച്ച് പരേഡ് നടത്തുകയുമായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.