പുതിയ സേന ഭവൻ നിർമിക്കാൻ ഷിൻഡെ വിഭാഗം ഒരുങ്ങുന്നു

ശിവസേന പാർട്ടിയുടെ അവകാശവാദത്തെ ചൊല്ലിയുള്ള തർക്കം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ, പാർട്ടിക്കായി പുതിയ ഓഫിസ് പണിയാൻ ഒരുങ്ങി ഷിൻഡെ പക്ഷം. വിമതർക്കായി പ്രത്യേക സേന ഭവൻ നിർമിക്കാനാണ് ഷിൻഡെ വിഭാഗത്തിന്റെ തീരുമാനം.

ഒരു ബദൽ സേന ആസ്ഥാനം തന്നെ നിർമിക്കാനാണ് വിമതരുടെ നീക്കമെന്നാണ് റിപ്പോർട്ട്. ശിവസേന ഭവൻ കൂടാതെ മഹാരാഷ്ട്രയിലുടനീളം പാർട്ടി ഓഫിസുകളും(ശാഖകൾ)തുടങ്ങുന്നതും പരിഗണനയിലുണ്ട്. സേന ഭവൻ നിർമിക്കാനുള്ള സ്ഥലം തീരുമാനമായിട്ടില്ല. മുംബൈയിലെ ദാദറിലുള്ള ശിവസേന ഭവന് സമീപം തന്നെ പുതി​യതൊന്നു പണിയാനാണ് നീക്കം.

അതേസമയം, ദാദറിൽ ബദൽ ശിവസേന നിർമിക്കാൻ പോകുന്ന എന്ന വാർത്ത തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. എന്നാൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേക്ക് ജനങ്ങളുമായി കൂടിക്കാഴ്ച നടത്താൻ പുതിയ ഓഫിസ് പണിയുന്നത് പരിഗണനയിലുണ്ട്. ശിവസേന ആസ്ഥാനം നിലനിൽക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം- പുതുതായി മന്ത്രിസഭയിലെത്തിയ ഉദയ് സാമന്ത് പറഞ്ഞു.

വിമതപക്ഷമാണ് യഥാർഥ ശിവസേന എന്നാണ് ഏക്നാഥ് ഷിൻഡെ അവകാശപ്പെടുന്നത്. എന്നാൽ തന്റെ പിതാവിന്റെ പേരിൽ ഷിൻഡെ പക്ഷം അവകാശങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുകയാണെന്നാണ് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആരോപിക്കുന്നത്. ചൊവ്വാഴ്ച ഷിൻഡെ മന്ത്രിസഭ വികസിപ്പിച്ചിരുന്നു. ബി.ജെ.പിയിൽ നിന്നും വിമതരിൽ നിന്നുമായി ഒമ്പതു വീതം മന്ത്രിമാരെയാണ് നിയമിച്ചത്.


Tags:    
News Summary - Eknath Shinde Plans To Build New Sena Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.