Posted On
date_range Updated On
date_range ശ്രീനഗർ ഈദ് ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് അനുമതിയില്ല
ശ്രീനഗർ: ചരിത്രപ്രസിദ്ധമായ ശ്രീനഗർ ഈദ്ഗാഹ് മൈതാനിയിൽ ബലിപെരുന്നാൾ നമസ്കാരത്തിന് അധികൃതർ അനുമതി നിഷേധിച്ചതായി ജാമിഅ മസ്ജിദ് കമ്മിറ്റി. നഗരത്തിലെ മുഖ്യ ഈദ്ഗാഹ് മൈതാനമായ ശ്രീനഗർ ഈദ്ഗാഹിൽ ഇത്തവണയും പെരുന്നാൾ നമസ്കാരത്തിന് അനുമതിയില്ലെന്ന് ജില്ല ഭരണകൂടമാണ് അറിയിച്ചതെന്ന് അൻജുമൻ ഔഖാഫ് ജാമിഅ മസ്ജിദ് അറിയിച്ചു.
പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകുന്ന മിർവായിസെ കശ്മീർ മുഹമ്മദ് ഉമർ ഫാറൂഖിനെ തടഞ്ഞുവെച്ച നടപടിയെയും കമ്മിറ്റി അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.