സമ്പദ്​വ്യവസ്ഥ ഐ.സി.യുവിലെന്ന്​ കപിൽ സിബൽ

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ഐ.സി.യുവിലാണെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ കപിൽ സിബൽ. ഈ സാഹചര്യത്തിലും മനുഷ്യാവകാശങ്ങൾക്കായി സംസാരിക്കുന്നവർക്കെതിരെ ലുക്ക്​ ഔട്ട്​ നോട്ടീസ്​ പുറത്തിറക്കുകയാണ്​ മോദി സർക്കാർ ചെയ്യുന്നതെന്ന്​ കപിൽ സിബൽ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു കപിൽ സിബലി​​െൻറ വിമർശനം.

സമ്പദ്​വ്യവസ്ഥക്ക്​ ഉത്തേജന പാക്കേജ്​ വേണമെന്നും ഇത്​ ഉടൻ നടപ്പിലാക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. ഐ.എൻ.എക്​സ്​ മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ അറസ്​റ്റ്​ ചെയ്​തതിന്​ പിന്നാലെയാണ്​ കപിൽ സിബലി​​െൻറ പ്രതികരണം.

Tags:    
News Summary - Economy in ICU: Kapil Sibal slams government over growth slowdown-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.