കൊൽക്കത്ത: പശ്ചിമബംഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിനിടെ അക്രമം. വെള്ളിയാഴ്ച രാത്രി തെരഞ്ഞെടുപ്പ് കമീഷന്‍റെ വാഹനം തീയിട്ട് നശിപ്പിച്ചു. പുരുളിയ ജില്ലയിലെ ബാന്ധവാനിലാണ് സംഭവം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പോളിങ് സ്റ്റേഷനിലെത്തിച്ച് മടങ്ങുന്ന ബസിന് നേരെയായിരുന്നു ആക്രമണം.
മാവോയിസ്റ്റ് മേഖലയിലാണ് ആക്രമണമുണ്ടായതെന്നാണ് പൊലീസ് നൽകുന്ന സൂചന. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വാഹനത്തിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.
ഈസ്റ്റ് മിഡ്നാപൂരിലും അക്രമസംഭവങ്ങൾ അരങ്ങേറി. ഭഗവാൻപൂർ നിയമസഭ മണ്ഡലത്തിൽ രണ്ട് സുരക്ഷാ ജീവനക്കാർക്ക് വെടിവെപ്പിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.