Posted On
date_range Updated On
date_range ഡൽഹിയിലും പടിഞ്ഞാറൻ യു.പിയിലും നേരിയ ഭൂചലനം
ന്യൂഡൽഹി: ഡൽഹിയിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും നേരിയ തോതിൽ ഭൂചലനം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് റിക്ടർ സ്കെയിൽ 4.0 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഉത്തർപ്രദേശിലെ കാണ്ഡല, മുസാഫർനഗർ, ഹരിയാനയിലെ പാനിപത്ത് തുടങ്ങിയ ഇടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഏതാനു മിനിറ്റുകൾ ഭൂചലനം അനുഭവപ്പെെട്ടങ്കിലും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
താജികിസ്താനിലാണ് ഭൂകമ്പത്തിെൻറ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവെ റിപ്പോർട്ട് ചെയ്തു. കാണ്ഡലയിൽ 10 കിലോമീറ്റർ ആഴത്തിൽ പ്രകമ്പനം ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.