Posted On
date_range Updated On
date_range മദ്യപിച്ചെത്തി കലഹം; ഭാര്യയെ ബെൽറ്റ് കൊണ്ട് അടിച്ചുകൊന്നയാൾ അറസ്റ്റിൽ
ജയ്പൂർ: മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയയാൾ ഭാര്യയെ ബെൽറ്റ് കൊണ്ട് അടിച്ചു കൊന്നു. രാജസ്ഥാനിലെ ജൽവാർ ജില്ലയിലാണ് സംഭവം. പ്രതിയായ രാകേഷ് മീണയെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
മീണയുടെ ഭാര്യ വിമലാഭായി (31) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ രാകേഷ് മീണ ഭാര്യയെ ബെൽറ്റ് കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ബോധം കെട്ട് നിലത്തുവീണ ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.