Posted On
date_range Updated On
date_range എയർ ഇന്ത്യയിൽ മയക്കുമരുന്നു കടത്ത്: മലയാളി ജീവനക്കാരൻ അറസ്റ്റിൽ
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിലൂടെ മയക്കുമരുന്ന് കടത്തിയ കേസിൽ മലയാളി ഉദ്യോഗസ്ഥൻ പിടിയിൽ. എയർ ഇന്ത്യ 440 വിമാനത്തിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ജൂലൈ 19ന് ദുബായിൽനിന്ന് ചെന്നൈ വഴി ഡൽഹിയിൽ എത്തിയ വിമാനത്തിൽ നിന്നാണ് മയക്കുമരുന്നു പൊതി കണ്ടെടുത്തത്. 1895 ഗ്രാം തൂക്കമുള്ള പൊതി ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് ട്രോളിയിൽ നിന്നാണ് കണ്ടെടുത്തത്.
ഒരു മാസത്തിലധികമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലയാളി ക്യാബിൻ ക്രൂ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
സമാനരീതിയിൽ മുമ്പും മയക്കുമരുന്ന് കടത്തിയിട്ടുണ്ടോയെന്നും സംഭവത്തിൽ പങ്കാളികളുണ്ടോയെന്നും അന്വേഷിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.