Posted On
date_range Updated On
date_range സിദ്ദീഖ് കാപ്പൻ അറസ്റ്റിലായ കേസിൽ ഡ്രൈവർ ആലമിന് ജാമ്യം
ന്യൂഡൽഹി: സിദ്ദീഖ് കാപ്പനൊപ്പം ഹാഥ്റാസിലേക്കുള്ള വഴിമധ്യേ അറസ്റ്റിലായ വാഹന ഡ്രൈവർ മുഹമ്മദ് ആലമിന് അലഹബാദ് ഹൈകോടതി ജാമ്യം അനുവദിച്ചു. ഡൽഹിയിൽ നിന്നും ഹാഥ്റാസിലേക്ക് സിദ്ദീഖ് കാപ്പനും കുടെയുണ്ടായിരുന്ന കാമ്പസ് ഫ്രണ്ട് നേതാക്കളും പോയിരുന്ന വാഹനമോടിച്ചിരുന്നത് മുഹമ്മദ് ആലമായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട ആദ്യ ജാമ്യമാണ് ആലമിന്റേത്. മഥുര കോടതിയും സെഷൻസ് കോടതിയും ആലമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ആലമിന് ജാമ്യം ലഭിച്ചുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സൈഫാൻ സ്ഥിരീകരിച്ചുവെന്നും വിശദാംശങ്ങൾ അറിവായിട്ടില്ലെന്നും ഉത്തരവ് കിട്ടാൻ കാത്തിരിക്കുകയാണെന്നും സിദ്ദീഖ് കാപ്പന്റെ അഭിഭാഷകൻ ഇഷാൻ ഭംഗേൽ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.