Posted On
date_range Updated On
date_range ഐ.എം.എ പ്രസിഡന്‍റായിരുന്ന ഡോ. കെ.കെ. അഗർവാൾ കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി: പത്മശ്രീ ജേതാവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) മുൻ പ്രസിഡന്‍റുമായിരുന്ന ഡോ. കെ.കെ. അഗർവാൾ കോവിഡ് ബാധിച്ച് മരിച്ചു. തിങ്കളാഴ്ച രാത്രി 11.30ഒാടെ ഡൽഹി എയിംസിലായിരുന്നു അന്ത്യം.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അത്യാസന്ന നിലയിലായ അദ്ദേഹം െവന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.
ജനങ്ങളിൽ ആരോഗ്യ അവബോധം വളർത്തുന്നതിനും പൊതുജനാരോഗ്യക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് െക.കെ. അഗർവാളെന്ന് കുടുംബം പ്രസ്താവനയിൽ പറഞ്ഞു.
മഹാമാരിയുടെ സമയത്തും ജനങ്ങളെ ബോധവത്കരിക്കുന്നതിനും വിഡിയോയിലൂടെയും മറ്റും നിർദേശങ്ങൾ നൽകുന്നതിനും മുൻകൈയെടുത്തിരുന്നു. കൊറോണ വൈറസിനെക്കുറിച്ചും ബ്ലാക്ക് ഫംഗസിനെക്കുറിച്ചും അദ്ദേഹം വിഡിയോകൾ പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.