Posted On
date_range Updated On
date_range ഗാർഹിക പീഡന നിയമസഹായം: കേന്ദ്ര സർക്കാറിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡൽഹി: ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനിരയാവുന്ന സ്ത്രീകൾക്ക് നിയമസഹായവും സുരക്ഷാകേന്ദ്രവുമൊരുക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാറിെൻറ വിശദീകരണം തേടി സുപ്രീം കോടതി. ഗാർഹിക അതിക്രമത്തിൽനിന്ന് സ്ത്രീകൾക്ക് സംരക്ഷണം നൽകൽ നിയമത്തിനുകീഴിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നാവശ്യപ്പെട്ട് 'വി, ദ വിമൻ ഓഫ് ഇന്ത്യ' സംഘടന നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതി നടപടി.
കേന്ദ്ര സർക്കാറിനൊപ്പം വനിത വികസന മന്ത്രാലയം, വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം എന്നിവയും ഡിസംബർ ആറിനകം വിശദീകരണം നൽകണമെന്ന് ജസ്റ്റിസുമാരായ യു.യു. ലളിത്, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.