Representational Image
Posted On
date_range Updated On
date_range കോവിഡ് പരിശോധനക്കിടെ സ്വാബ് സ്റ്റിക് മൂക്കിൽ കുടുങ്ങി; ഡോക്ടർക്ക് മർദനം, കേസെടുത്തു
മുംബൈ: കോവിഡ് പരിശോധനയ്ക്കിടെയുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഡോക്ടറെ മർദിച്ചവർക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ പാൽഘറിലാണ് സംഭവം.
സ്വകാര്യ ആശുപത്രിയിലെ ലാബിൽ കോവിഡ് പരിശോധന നടത്തുന്നതിനിടെ സാമ്പിൾ എടുക്കാൻ ഉപയോഗിക്കുന്ന ഉപകരണമായ സ്വാബ് സ്റ്റിക് മുറിഞ്ഞ് ഒരു ഭാഗം സ്ത്രീയുടെ മൂക്കിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ഇവരുടെ ബന്ധുക്കൾ ജീവനക്കാരുമായി വാഗ്വാദത്തിലായി. ഇതുകണ്ട് സ്ഥലത്തെത്തിയ ഡോക്ടറെ ബന്ധുക്കൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അക്രമികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.