Posted On
date_range Updated On
date_range ഡി.എം.കെ എം.പി കനിമൊഴിക്ക് കോവിഡ്
ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പുരോഗമിക്കുന്നതിനിടെ ഡി.എം.കെ എം.പി കനിമൊഴി കരുണാനിധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്ന കനിമൊഴി ഇനി നിരീക്ഷണത്തിൽ കഴിയും. മറ്റു ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിവരം.
ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ്. എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡി.എം.കെയും എ.ഐ.എ.ഡി.എം.കെ -ബി.ജെ.പി സഖ്യവും തമ്മിലാണ് പ്രധാന മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.