Posted On
date_range Updated On
date_range സീറ്റ് നിഷേധിച്ചു; ഡി.എം.കെ എം.എൽ.എ ബി.ജെ.പിയിൽ
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് ഡി.എം.കെ എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു. തിരുപരകുണ്ട്രം എം.എൽ.എയായ ഡോ. പി. ശരവണനാണ് ബി.ജെ.പിയിലെത്തിയത്.
നേരത്തേ ബി.ജെ.പിയിലായിരുന്ന ശരവണൻ ആറുവർഷം മുമ്പാണ് ഡി.എം.കെയിലെത്തുന്നത്.
തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതാണ് പാർട്ടിമാറ്റത്തിന് കാരണം. ഏപ്രിൽ ആറിനാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ്്.
'ആറുവർഷം മുമ്പ് ഞാൻ ബി.ജെ.പി അംഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ വീണ്ടുമെത്തി. വളരെ സന്തോഷവാനാണ്. കൊറോണ വൈറസ് വാക്സിൻ രാജ്യത്തിന് മാത്രമല്ല, മറ്റെല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കി. ഞങ്ങളുടെ നേതൃത്വത്തിന്‍റെ ആർക്കും നിഷേധിക്കാനാകാത്ത നേട്ടമാണിത്' -ശരവണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.