മു​തി​ർ​ന്ന ആ​ർ‌.​എ​സ്‌.​എ​സ് നേ​താ​വ് മ​ൻ‌​മോ​ഹ​ൻ വൈ​ദ്യ​യു​ മു​ൻ ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ഖ​റും പു​സ്ത​ക​പ്ര​കാ​ശ​ന വേദിയിൽ

രാജിക്കുശേഷം ധൻകർ ആദ്യമായി പൊതുവേദിയിൽ ‘ക​ഥ​ക​ളു​ടെ ച​ക്ര​വ്യൂ​ഹ​ത്തി​ൽ നി​ന്ന് പു​റ​ത്തു​ക​ട​ക്കു​ക എ​ളു​പ്പ​മ​ല്ല’

ഭോ​പാ​ൽ: നാ​ലു​മാ​സം മു​മ്പ് ‘ആ​രോ​ഗ്യ​പ​ര​മാ​യ’ കാ​ര​ണ​ങ്ങ​ളാ​ൽ സ്ഥാ​ന​മൊ​ഴി​ഞ്ഞ മു​ൻ ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ പൊ​തു​വേ​ദി​യി​ലെ​ത്തി. മു​തി​ർ​ന്ന ആ​ർ‌.​എ​സ്‌.​എ​സ് നേ​താ​വ് മ​ൻ‌​മോ​ഹ​ൻ വൈ​ദ്യ​യു​ടെ പു​സ്ത​ക​പ്ര​കാ​ശ​ന ച​ട​ങ്ങി​ലാ​ണ് രാ​ജി​ക്കു​ശേ​ഷം ആ​ദ്യ പ​രി​പാ​ടി​യി​ൽ ധ​ൻ​ഖ​ർ പ​​​​ങ്കെ​ടു​ത്ത​ത്.

ദീ​ർ​ഘ​കാ​ല​ത്തെ ത​ന്റെ പൊ​തു​ഇ​ട​ത്തെ അ​ഭാ​വ​ത്തെ​ക്കു​റി​ച്ചു​ള്ള ‘ക​ഥ​ക​ളു​ടെ ച​ക്ര​വ്യൂ​ഹ​ത്തി​ൽ’ ​നി​ന്ന് പു​റ​ത്തു​ക​ട​ക്കു​ക എ​ളു​പ്പ​മ​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം ​പ്ര​സം​ഗം തു​ട​ങ്ങി​യ​ത്. ‘ന​മ്മു​ടെ മ​ഹ​ത്താ​യ ഭൂ​ത​കാ​ല​ത്തി​ന്റെ ക​ണ്ണാ​ടി​യാ​ണ് ഈ ​പു​സ്ത​കം. ഉ​റ​ങ്ങു​ന്ന​വ​രെ ഉ​ണ​ർ​ത്താ​ൻ ഇ​ത് സ​ഹാ​യി​ക്കും. ന​മ്മു​ടെ സാം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ക്കും’-​അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘അ​ത് മ​ന​സ്സി​ലാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​രോ പ്ര​തി​ച്ഛാ​യ ക​ള​ങ്ക​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രോ ആ​യ ചി​ല​ർ​ക്ക് ത​ന്റെ വീ​ക്ഷ​ണം വ്യ​ക്ത​മാ​യി ഗ്ര​ഹി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നും’ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​സം​ഗ​മ​ധ്യേ മ​ട​ക്ക വി​മാ​നം നേ​ര​ത്തെ​യാ​ണെ​ന്ന​റി​യി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ ധ​ൻ​ക​റി​ന​രി​കി​ലെ​ത്തി. ഇ​ക്കാ​ര്യം സ​ദ​സ്സി​നെ അ​റി​യി​ച്ച ധ​ൻ​ക​ർ, വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ​വേ​ണ്ടി ക​ട​മ ചെ​യ്യാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞു.

മ​റ്റ് കാ​ര്യ​ങ്ങ​​ളെ​ക്കാ​ൾ ക​ട​മ​ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. സ​മീ​പ​ഭൂ​ത​കാ​ലം അ​തി​നു തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ബി.​ജെ.​പി നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്നാ​ണ് ധ​ൻ​ക​റി​ന് സ്ഥാ​ന​മൊ​ഴി​യേ​ണ്ടി​വ​ന്ന​തെ​ന്ന് വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. മ​ധ്യ​​പ്ര​ദേ​ശി​ലെ​ത്തി​യ​പ്പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കാ​ൻ ബി.​ജെ.​പി നേ​താ​ക്ക​ളാ​രും എ​ത്താ​തി​രു​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.

ജൂലൈ 21നാണ് അദ്ദേഹം ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവെച്ചത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു രാജിയെങ്കിലും അത് വലിയതോതില്‍ ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാജിക്ക് ശേഷം പൊതുവേദികളില്‍ നിന്ന് ധൻകർ വിട്ടുനിന്നതും വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ധന്‍കര്‍ വീട്ടുതടങ്കലിലാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.

Tags:    
News Summary - Dhankar's first public appearance after resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.