മഞ്ഞ് മൂടി ഡൽഹി; വിമാനം, ട്രെയിൻ സർവീസുകൾ വൈകി

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് ജനജീവിതത്തെ ബാധിച്ചു. മോശം കാലാവസ്ഥകാരണം ഡൽഹി വിമാനത്താവളത്തിന്‍റെ പ്രവർ ത്തനം താളം തെറ്റി. മൂടൽ മഞ്ഞ് കാരണം രാവിലെ 5 മണിമുതൽ 7 മണിവരെ പ്രവർത്തനം നിർത്തിവെക്കുകയുമുണ്ടായി.

ട്രെയിൻ സർവീസുകളെയും മഞ്ഞുവീഴ്ച ബാധിച്ചു. രാവിലെ പുറപ്പെടേണ്ട 10 സർവീസുകൾ വൈകിയാണ് പുറപ്പെട്ടത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ വരുന്ന രണ്ട് ദിവസവും മഞ്ഞുവീഴ്ച തുടരുമെന്നും കിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


മഞ്ഞ് കാരണം റോഡിലൂടെ വാഹനങ്ങൾ വേഗത കുറച്ചാണ് പോകുന്നത്.

Tags:    
News Summary - Dense Fog Over Delhi, Several Flights And Trains Delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.