Posted On
date_range Updated On
date_range ഡൽഹി വനിതാ കമീഷൻ അധ്യക്ഷക്ക് വധഭീഷണി
ന്യൂഡൽഹി: ഡൽഹി വനിതാ കമീഷൻ അധ്യക്ഷ സ്വാതി മലിവാളിന് ട്വിറ്ററിലൂടെ വധഭീഷണി. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ജയിലിലടക്കപ്പെട്ട ഗർഭിണിയായ ജാമിയ മിലിയ വിദ്യാർഥിനി സഫൂറ സർഗാറിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉണ്ടായ അധിക്ഷേപങ്ങൾക്കെതിരെയും 'ബോയ്സ് ലോക്കർ റൂമി'നെതിരെയും സ്വാതി കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി പ്രതികരിച്ചിരുന്നു. ഇതാണ് വധഭീഷണിക്ക് കാരണമെന്ന് കരുതുന്നു.
ഭീഷണിക്കെതിരെ അധ്യക്ഷ ഡൽഹി സൈബർ ക്രൈം സെല്ലിനെ സമീപിച്ചിട്ടുണ്ട്. കൊല്ലുമെന്നും അപകടപ്പെടുത്തുമെന്നുമാണ് ട്വിറ്റർ ഹാൻഡിലിൽ വന്ന സന്ദേശത്തിന്‍റെ ഉള്ളടക്കം. ഇയാളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് സ്വാതി മലിവാൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.