പെൺകുട്ടിയുമായുള്ള ബന്ധം; ഡൽഹിയിൽ വിദ്യാർഥിയെ തല്ലികൊന്നു

ന്യൂഡൽഹി: ഡൽഹിയിൽ 18കാരനായ വിദ്യാർഥിയെ തല്ലിക്കൊന്നു. പെൺകുട്ടിയുമായുള്ള ബന്ധത്തെ തുടർന്നാണ്​ വിദ്യാർഥിയെ കൊലപ്പെടുത്തിയതെന്നാണ്​ റിപ്പോർട്ട്​. കേസുമായി ബന്ധപ്പെട്ട്​ അഞ്ച്​ പേരെ ഡൽഹി പൊലീസ്​ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​. ഇതിൽ മൂന്ന്​​ പേർ പ്രായപൂർത്തിയാകാത്തവരാണ്​.

ഡൽഹി ആദർശ്​ നഗർ സ്വദേശിയായ രാഹുലാണ്​ കൊല്ലപ്പെട്ടത്​. ആക്രമണത്തിന്​ മിനിറ്റുകൾക്ക്​ മുമ്പ്​ രാഹുൽ ഒരു പെൺകുട്ടിയുമായി നടന്നു പോകുന്നതി​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ്​ കണ്ടെടുത്തിട്ടുണ്ട്​. രാഹുലും പെൺകുട്ടിയും തമ്മിലുള്ള ബന്ധം ഇവരുടെ വീട്ടുകാർക്ക്​ ഇഷ്​മായിരുന്നില്ല. പെൺകുട്ടിയുടെ സഹോദരനും കുടുംബാംഗങ്ങളും ചേർന്നാണ്​ രാഹുലിനെ കൊലപ്പെടുത്തിയതെന്ന്​ സീനിയർ പൊലീസ്​ ഓഫീസർ വിജയാന്ത ആര്യ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

ബി.എ രണ്ടാം വർഷ വിദ്യാർഥിയായ രാഹുൽ വീടുകളിൽ പോയി ട്യൂഷൻ എടുത്തിരുന്നതായി പിതാവ്​ പറഞ്ഞു. പത്തോളം പേർ ചേർന്നാണ്​ മകനെ ആക്രമിച്ചതെന്നും നാട്ടുകാർ തടഞ്ഞിട്ടും അവർ ആക്രമണം തുടർന്നുവെന്നും രാഹുലി​െൻറ പിതാവ്​ വ്യക്​തമാക്കി.

Tags:    
News Summary - Delhi Student, 18, Beaten To Death Allegedly Over Relationship With Girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.