Posted On
date_range Updated On
date_range ഡൽഹിയിൽ 1,250 പേർക്കു കൂടി കോവിഡ്; 13 മരണം
ന്യൂഡൽഹി: ഡൽഹിയിൽ വെള്ളിയാഴ്ച 1,250 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 13 പേർ മരിച്ചു. 1,082 പേർ രോഗമുക്തി നേടി. ഇതുവരെ 1,58,604 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണം 4270 ആയി.
11,426 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1,42,908 പേർ രോഗം ഭേദമായി വീടണഞ്ഞു. 13,92,928 പരിശോധനകളാണ് ഡൽഹിയിൽ ഇതിനകം നടന്നത്.
അതേസമയം, ഇന്ത്യയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം വെള്ളിയാഴ്ച 29 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 68,898 പേർക്കാണ് രോഗം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.