Posted On
date_range Updated On
date_range ഡൽഹിയിൽ കോവിഡ് പോസിറ്റിവിറ്റി മൂന്നാഴ്ചയിലെ താഴ്ന്ന നിരക്കിൽ
ന്യൂഡൽഹി: കോവിഡ് കനത്ത നാശം വിതച്ച ഡൽഹിക്ക് ഇന്ന് നേരിയ ആശ്വാസത്തിന്‍റെ ദിനം. 17,364 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി മൂന്നാഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നതാണ് ആശ്വാസം പകരുന്നത്.
23.34 ശതമാനമാണ് ഇന്ന് ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക്. 20,160 പേർ ഇന്ന് രോഗമുക്തി നേടി. 332 മരണം കൂടി രേഖപ്പെടുത്തിയതോടെ ആകെ മരണം 19,071 ആയി.
നിലവിൽ 87,907 രോഗികളാണ് ഡൽഹിയിലുള്ളത്. ഇവരിൽ 49,865 പേരും ഹോം ക്വാറന്‍റീനിലാണ്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 13,10,231 ആയി.
22,289 ആശുപത്രി ബെഡുകളാണ് കോവിഡ് ചികിത്സക്കായി ഡൽഹിയിലുള്ളത്. ഇതിൽ 2451 ബെഡുകൾ മാത്രമാണ് ഒഴിവുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.