സമരത്തിന്റെ പേരിൽ വ്യാജ പ്രചാരണം: സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരെ കേസ്

ന്യൂഡൽഹി: വ്യാജ പ്രചാരണങ്ങൾ നടത്തുകയും രാജ്യത്തെ അന്തരീക്ഷം വഷളാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരെ ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം നാലിലധികം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. ഇന്ത്യ വിരുദ്ധ വികാരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിരവധി പാകിസ്ഥാൻ സോഷ്യൽ മീഡിയ ഹാൻഡിലുകളും സജീവമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്റലിജൻസ് വിഭാഗം പറയുന്നു. ഒക്ടോബർ 10-ന്, പ്രതിഷേധങ്ങൾക്കിടെ മരണങ്ങൾ സംഭവിച്ചുവെന്ന വ്യാജ റിപ്പോർട്ടുകൾ നിരവധി പാക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രചരിപ്പിച്ചതായാണ് ആരോപണം. പാക് ഉപയോക്താക്കൾ ഇന്ത്യക്കാരെന്ന വ്യാജേന വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും പ്രചരിപ്പിക്കുന്നുമുണ്ട്. ഇത്തരം 500-ലധികം സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇതുവരെ നീക്കം ചെയ്തിട്ടുണ്ട്.

പ്രതിപക്ഷ പ്രതിഷേധവുമായി ബന്ധപ്പെട്ട തുടർച്ചയായ സംഭവവികാസങ്ങൾക്കിടയിലാണ് പോലീസിന്റെ ഈ നടപടി. സുപ്രീം കോടതി മാർച്ചിനിടെ നിയമലംഘനം നടത്തിയതിന് ഡൽഹി പോലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണാട്ട് പ്ലേസ്, തിലക് മാർഗ്, ബരാഖംബ, മന്ദിർ മാർഗ് എന്നീ പോലീസ് സ്റ്റേഷനുകളിലാണ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ ബ്ലോക്ക് നേതാക്കളും ലക്ഷക്കണക്കിന് അണികളും ബരാഖംബ റോഡിലൂടെ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുകയും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പരമോന്നത കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു.

Tags:    
News Summary - Delhi Police registers more than 4 FIRs against social media handles for spreading fake posts during SIR protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.