???????? ????, ????? ??? ????? ????

സി.എ.എ വിരുദ്ധ സമരത്തിൽ പ​​െ​ങ്കടുത്ത കശ്​മീരി ദമ്പതികളെ ഡൽഹി പൊലീസ്​ കസ്​റ്റഡിയിലെടുത്തു

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്​ത ശ്രീനഗറിൽ നിന്നുള്ള ദമ്പതികളെ ഡൽഹി പൊലീസ്​ കസ്​റ്റഡിയി​ലെടുത്തു. ദമ്പതികൾ രാജ്യത്ത്​ ചാവേർ ആക്രമണത്തിന്​ പദ്ധതിയിടുന്നുവെന്നാണ്​ പൊലീസ്​ പറയുന്നത്​. ജഹൻസൈബ്​ സാമി, ഭാര്യ ഹിന ബാഷിർ ബീഗ്​ എന്നിവരെയാണ്​ ഞായറാഴ്​ച ഒാക്​ല ജാമിഅ നഗറിൽ നിന്ന്​ ഡൽഹി പൊലീസ്​ സ്​പെഷൽ സെൽ കസ്​റ്റഡിയിലെടുത്തത്​.

ദമ്പതികളുടെ മൊബൈൽ അടക്കമുള്ളവ പൊലീസ് പിടിച്ചെടുത്തു​. ഇരുവർക്കും ഐ.എസ്​.ഐ.എസ്​ ബന്ധമുണ്ടെന്ന്​ ഡെപ്യൂട്ടി കമീഷണർ പ്രമോദ്​ സിങ്​ ഖുശ്​വാല പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ നിരീക്ഷിച്ചാണ്​ ഇവരെ പിന്തുടർന്നതെന്നും പൊലീസ്​ വൃത്തങ്ങൾ പറയുന്നതായി എ.എൻ.ഐ റിപ്പോർട്ട്​ ചെയ്യുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരത്തിന്​ ​പ്രചോദിപ്പിക്കുന്ന തരത്തിൽ ദമ്പതികൾ സാമൂഹിക മാധ്യമങ്ങളിലും മറ്റും ഇടപെടൽ നടത്തി. തോക്കുകളും സ്​ഫോടക വസ്​തുക്കളും സംഘടിപ്പിക്കാൻ ജഹൻസൈബ്​ സാമി ​ശ്രമിച്ചിരുന്നതായും പൊലീസ്​ പറയുന്നു.

Tags:    
News Summary - Delhi Police detains Srinagar couple for instigating anti-CAA protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.