ന്യൂഡൽഹി: ഏഴുദിവസത്തിനിടെ ഡൽഹിയിൽ കോവിഡ് സംശയത്തെ തുടർന്ന് പരിശോധനക്ക് അയച്ച മൂന്നിലൊന്ന് സാമ്പിൾ പോസിറ്റീവാകുന്നു. ഞായറാഴ്ച പരിശോധിച്ച 7,353 സാമ്പിളുകളിൽ 2,224 സാമ്പിളുകൾ പോസിറ്റീവായി. ഇതോടെ പരിശോധിക്കുന്ന സാമ്പിളുകളിൽ 30.24 ശതമാനവും പോസിറ്റീവാകാനുള്ള സാധ്യത ഉയർന്നു.
ഡൽഹിയിൽ ഇതുവരെ 2,90,592 സാമ്പിളുകളാണ് പരിശോധിച്ചത്. ആരോഗ്യ മന്ത്രാലയത്തിൻെറ കണക്കുപ്രകാരം സംസ്ഥാനത്ത് ഇതുവരെ 41,182 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 56 മരണം സ്ഥിരീകരിക്കുകയും 878 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതുവരെ 1327 പേരാണ് മരിച്ചത്. 15,823 പേർ രോഗമുക്തി നേടുകയും ചെയ്തു.
24,032 പേരാണ് ഡൽഹിയിൽ നിലവിൽ ചികിത്സയിലുള്ളത്. ഞായറാഴ്ച 598 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 362 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 695 പേർ അത്യാഹിത വിഭാഗത്തിലും 182 പേർ വെൻറിലേറ്ററിലും ചികിത്സയിലുണ്ട്. രാജ്യതലസ്ഥാനത്ത് 222 കണ്ടെയ്മെൻറ് സോണുകളാണുള്ളത്.
രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. ഹോട്ടലുകളിലും നഴ്സിങ് ഹോമുകളിലും ഓഡിറ്റോറിയങ്ങളിലും കൂടുതൽ കിടക്ക സൗകര്യം ഒരുക്കാനും പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചു. കൂടാതെ 500 ട്രെയിൻ കോച്ചുകളിലും ഐസൊേലഷൻ സൗകര്യം ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.