Posted On
date_range Updated On
date_range കോഴിക്കോട് നിന്ന് തബ്ലീഗ് സംഗമത്തിൽ പങ്കെടുത്ത അഞ്ച് പേരുടെ ഫലം നെഗറ്റീവ്
കോഴിക്കോട്: ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സംഗമത്തിൽ പങ്കെടുത്ത കോഴിക്കോട് സ്വദേശികളുടെ സാ മ്പ്ൾ പരിശോധിച്ചതിൽ അഞ്ച് പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തി.
കോഴിക്കോട് നിന്ന് 14 പേർ സംഗമത്തിൽ പങ്കെടുത്തതായാണ് കണ്ടെത്തിയിരുന്നത്. ഇവരെ കണ്ടെത്തി വീടുകളിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.
ഇതിൽ 13 പേരുടെ സാമ്പ്ളുകളാണ് പരിശോധനക്കയച്ചത്. അതിൽ അഞ്ച് പേരുടെ പരിശോധന ഫലങ്ങളാണ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇനി എട്ട് പേരുടെ ഫലങ്ങൾ കൂടി വരാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.