Posted On
date_range Updated On
date_range ഡൽഹി മെട്രോ കൊറിയർ സർവിസ്
ന്യൂഡൽഹി: വരുമാനം വർധിപ്പിക്കാൻ ഡൽഹി മെട്രോ കൊറിയർ സർവിസ് ആരംഭിക്കുന്നു. ഇതിനായി ലോജിസ്റ്റിക് കമ്പനിയായ ബ്ലൂ ഡാർട്ടുമായി കരാർ ഒപ്പുവെച്ചു. യാത്രക്കാർ കുറവുള്ള സമയങ്ങളിൽ കൊറിയർ സാധനങ്ങൾ കൊണ്ടുപോകാൻ മെട്രോ ട്രെയിൻ ഉപയോിക്കാനാണ് കരാർ. സമയബന്ധിതമായി കൊറിയർ നീക്കം നടത്താനും റോഡിലെ തിരക്ക് കുറക്കാനും ഇതുമൂലം സാധിക്കും.
നേരത്തെ, പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. മുഴുവൻ പാതകളെയും ബന്ധിപ്പിച്ചാലേ കാര്യക്ഷമമാകൂ എന്ന വിലയിരുത്തലിലാണ് പദ്ധതി വിപുലീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.