ഡൽഹി മെട്രോയിൽ യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
Posted On
date_range Updated On
date_range ഡൽഹി മെട്രോയിൽ യാത്രക്കാർ തമ്മിലുള്ള തർക്കം ഏറ്റുമുട്ടലിൽ -വിഡിയോ വൈറൽ
ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടി. മൂന്ന് യാത്രക്കാർ ഏറ്റുമുട്ടുന്നതിന്‍റെ വിഡിയോ 'എക്സിലൂടെ'യാണ് പുറം ലോകമറിഞ്ഞത്.
രണ്ടംഗ സംഘം മറ്റൊരു യാത്രക്കാരനുമായി തർക്കിക്കുന്നതിനിടെ മൂന്നാമൻ അസഭ്യം പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് രണ്ടു പേർ ചേർന്ന് മൂന്നാമനെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നതും ഇയാൾ തിരിച്ചടിക്കുന്നതും വിഡിയോയിൽ കാണാം.
സംഭവത്തിൽ യാത്രക്കാർ ആരും പരാതിപ്പെട്ടതായി വിവരമില്ല. അതേസമയം, ഡൽഹി മെട്രോ സർവീസ് നടത്തുന്ന ഏത് റൂട്ടിലാണ് സംഭവം നടന്നതെന്നും വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.