Posted On
date_range Updated On
date_range കള്ളനെന്ന് സംശയിച്ച് ഡൽഹിയിൽ ഒരാളെ തല്ലിക്കൊന്നു
ന്യൂഡൽഹി: കള്ളനെന്ന് സംശയിച്ച് ഡൽഹിയിൽ ഒരാളെ തല്ലിക്കൊന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു വീടിനകത്തേക്ക് കയറാൻ ശ്രമിക്കുന്നത് കണ്ടവരാണ് ഇയാളെ പിടികൂടി മർദിച്ചത്.
കള്ളനാണെന്ന് കരുതി പിടികൂടി അബോധാവസ്ഥയിലാകും വരെ ഇയാളെ നാട്ടുകാർ മർദിക്കുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
അബോധാവസ്ഥയിലായ ആളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.