Posted On
date_range Updated On
date_range ഡൽഹിയിൽ 85കാരിയെ ബലാത്സംഗത്തിനിരയാക്കി; ചുണ്ട് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു, 28കാരൻ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിൽ 85കാരി ബലാത്സംഗത്തിനിരയായി. നേതാജി സുഭാഷ് പാലസ് ഏരിയയിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കേസിലെ പ്രതിയായ 28കാരനായ ആകാശ് പൊലീസ് പിടിയിലായി. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം.
വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന വയോധികക്ക് നേരെയാണ് അതിക്രമമുണ്ടായത്. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി വയോധികയെ മർദിക്കുകയും ചുണ്ട് ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും ചെയ്തിട്ടുണ്ട്. വയോധികയുടെ മുഖത്തും സ്വകാര്യഭാഗങ്ങളിലും ഗുരുതരമായ പരിക്കുണ്ടെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ഇടപ്പെട്ട ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മാലിവാൾ എഫ്.ഐ.ആറിന്റെ കോപ്പി നൽകാൻ പൊലീസിനോട് ആവശ്യപ്പെട്ടു . കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.