Posted On
date_range Updated On
date_range പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കോവിഡ് പോസിറ്റീവ്
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഇപ്പോൾ വീട്ടിൽ ക്വാറന്റൈനിലാണ്.
വ്യോമസേനാ കമാൻഡർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ സാഹചര്യത്തിൽ മന്ത്രിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയതായി പ്രതിരോധമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ഡോക്ടർമാരുടെ സംഘം മന്ത്രിയെ പരിശോധിച്ച ശേഷമാണ് ഹോം ക്വാറന്റൈൻ നിർദേശിച്ചത്. നേരിയ ലക്ഷണങ്ങൾ മാത്രമാണിപ്പോൾ അദ്ദേഹത്തിനുള്ളത്. വിശ്രമിക്കാനാണ് ഡോക്ടർമാരുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.