രേഖ ഗുപ്ത
Posted On
date_range Updated On
date_range 112ൽ വിളിച്ച് മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ വധഭീഷണി; യുവാവ് പിടിയിൽ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ വധഭീഷണി. ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ശ്ലോക് തിവാരി എന്നയാളാണ് ഭീഷണിപ്പെടുത്തിയത്. പ്രതി തട്ടിപ്പുകാരനാണെന്നും ഇടക്കിടെ ഐഡന്റിറ്റി മാറ്റാറുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഉത്തർപ്രദേശ് ഗാസിയാബാദിൽ അടിയന്തര ഹെൽപ്പ് ലൈൻ നമ്പറായ 112 ൽ വിളിച്ചാണ് പ്രതി ഭീഷണി മുഴക്കിയത്. തുടർന്ന് ഗാസിയാബാദ് പൊലീസ് ഡൽഹി പൊലീസിനെ വിവരം അറിയിച്ചു. ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിൽ പഞ്ചവടി കോളനിയിൽ നിന്നാണ് കോൾ വന്നതെന്ന് തിരിച്ചറിഞ്ഞു.
യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടിയെന്ന് ഗാസിയാബാദ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ റിതേഷ് ത്രിപാഠി പറഞ്ഞു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്ക് ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.