Posted On
date_range Updated On
date_range മരണം 50; ഹൈദരാബാദിൽ നിരവധി കോളനികൾ വെള്ളത്തിനടിയിൽ
ഹൈദരാബാദ്: നൂറ്റാണ്ടിന് ശേഷമുണ്ടായ ഏറ്റവും വലിയ പ്രളയത്തിലും അതിെൻറ ദുരിതങ്ങളിലും മുങ്ങി ഹൈദരാബാദ്.
50 പേർ മരിക്കുകയും നിരവധി കോളനികൾ വെള്ളത്തിലാവുകയും ചെയ്ത സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് അധികൃതർ സൈന്യത്തിെൻറ സഹായം തേടി. കനത്ത മഴയിൽ വീടുകൾ തകർന്നും വെള്ളത്തിൽ ഒലിച്ചുപോയുമാണ് കൂടുതൽ മരണങ്ങളുണ്ടായത്.
ഹൈദരാബാദിൽ മാത്രം 19 പേർ മരിച്ചു. 12 പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. അൽ ജുബൈൽ കോളനി, നദീം കോളനി തുടങ്ങിയ ഇടങ്ങളിലെല്ലാം ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനത്തിലാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം പൂർണമായി വെള്ളത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.